Advertisment

നെതന്യാഹു വന്നാല്‍ അറസ്റ്റ് ചെയ്യാന്‍ യുകെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hfbshfbsj

ലണ്ടന്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്ററുവാറന്‍റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുകെയില്‍ എത്തിയതോടെ അദ്ദേഹത്തെ അറസ്ററു ചെയ്യുമെന്ന് സൂചനയുമായി യുകെ സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) വ്യാഴാഴ്ച അറസ്ററ് വാറന്‍റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്ററ് വാറന്‍റുണ്ട്.

ഗാസയിലെ സാധാരണക്കാരായ ജനങ്ങളുടെ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിക്കുകയും നെതന്യാഹുവും ഗാലന്‍റും യുദ്ധക്കുറ്റം ചെയ്തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു.

ഗാസയില്‍ നടത്തിയ കൊലപാതകങ്ങളും പീഡനങ്ങളും മനുഷ്യരാശിക്കുനേരേയുള്ള കുറ്റകൃത്യമാണെന്നും വ്യക്തമാക്കി. നെതന്യാഹുവിന്റെ പേരില്‍ ഐ.സി.സി. ചീഫ് പ്രോസിക്യൂട്ടര്‍ കരീം നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന്മേല്‍ വിചാരണ നടക്കവേയാണ് കോടതിവിധി.

Advertisment