യുക്മ ഈസ്റ്റ& വെസ്റ്റ് മിഡ്‌ലാൻഡ്സ് കായികമാമാങ്കം റെഡ്ഡിച്ചിൽ

New Update
ukkma kayikamammankam
റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും സജീവവും ശക്തവുമായ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ സംഘടിപ്പിക്കുന്ന കായികമാമാങ്കം ഇന്ന് ജൂൺ 21, ശനിയാഴ്ച, റെഡിച്ചിലെ ആബീ സ്റ്റേഡിയത്തിൽ വച്ച്  നടക്കും. ശ്രദ്ധേയമായ മത്സരങ്ങൾക്കും ചടങ്ങുകൾക്കും വേണ്ടിയുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അറിയിച്ചു.
കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ നിർവഹിക്കും. തുടർന്ന്, റെഡിറ്റ്ച് മേയർ ജോആന്ന കെയ്ൻയും യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടവും ചേർന്ന് കായികമേളയുടെ   ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇതിനുശേഷം വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് അണിനിരക്കുന്ന താരങ്ങളുടെ മാർച്ച് പാസ്റ്റ് അരങ്ങേറും.
250-ലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ട്രാക്ക് & ഫീൽഡ് മത്സരങ്ങൾക്കായി 25 അസോസിയേഷനുകൾ പങ്കാളികളാവും. രാവിലെ 10:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച്, 10:30-ന് മത്സരങ്ങൾ ആരംഭിക്കുമെന്ന് സ്പോർട്സ് കോർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ അറിയിച്ചു.ഉദ്ഘാടന ചടങ്ങിൽ നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോർജ് തോമസ്, റീജിയണൽ സെക്രട്ടറി ലൂയിസ് മേനച്ചേരി, ട്രഷറർ പോൾ ജോസഫ്, തുടങ്ങിയവരും സന്നിഹിതരായിരിക്കും.
വൈകിട്ട് നടക്കുന്ന സമ്മാനദാന സമ്മേളനത്തിൽ, യുക്മ നാഷണൽ സെക്രട്ടറി ജയ്കുമാർ നായർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
Magic Spoon Caters ഒരുക്കുന്ന രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങൾ, ശീതള പാനീയങ്ങൾ, ഐസ് ക്രീം മുതലായവ സ്റ്റേഡിയത്തിനടുത്തുള്ള ഭക്ഷണ സ്റ്റാളുകളിൽ ലഭ്യമാകും.
റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി കായികമാമാങ്കത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഇവന്റ് വേദി:
Abbey Stadium
Birmingham Road, Redditch, B97 6EJ