നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) യുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു

New Update
north east kerala  uk

യു കെ: നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു. 'കൈനീട്ടം 25' എന്ന പേരിൽ ശനിയാഴ്ച ഡെറം ബ്രാണ്ടൻ കമ്മ്യൂണിറ്റി ഹാളിൽ, 3 മണിക്ക് ശ്രീ. അനിൽകുമാർ ശിവാനന്ദൻ, ശ്രീ. മനു സുധാകരൻ എന്നിവർ ചേർന്ന് പതാക ഉയർത്തിക്കൊണ്ട് പരിപാടികൾ ആരംഭിച്ചു. 

Advertisment

north east kerala  uk12

തുടർന്ന്,  ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ട് അനേകം ഉണ്ണികണ്ണന്മാരുടെയും കുഞ്ഞു രാധമാരുടെയും നേതൃത്വത്തിൽ, താലപ്പൊലി - മുത്തുക്കുട വാദ്യ - മേള - ഗാനാലാപങ്ങളുടെ അകമ്പടിയോടെയുള്ള ശോഭാ യാത്ര ഹാളിൽ എത്തുകയും മായാ കേശവന്റെ നാട്ടിൽ നിന്നും എത്തിയ മാതാവ് ഓമനാ കേശവന്റെ നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി കലാപരിപാടികളുടെ ഉദ്ഘാടന കർമ്മം നടന്നു. ചടങ്ങുകൾക്ക് ശാന്തി നിഷാദ് സ്വാഗതവും അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

uk northeast uk

ആഘോഷങ്ങളുടെ ഭാഗമായി സുനിത ഗുപ്തയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട മെഗാ തിരുവാതിര "ഗൗരി ശങ്കരം" കാണികളിൽ ആവേശവും സന്തോഷവും ഉളവാക്കി. ക്ലാസിക് - സെമി ക്ലാസിക്, ബോളിവുഡ് ഡാൻസുകൾ, കീർത്തനങ്ങൾ, ഗാനാലാപനങ്ങൾ തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി.

north east kerala  uk13

വിഷുക്കൈനീട്ടമായി 60 ഓളം കുട്ടികൾക്ക് ഉണ്ണിക്കണ്ണന്റെ ചായാചിത്രം ആലേഖനം ചെയ്ത ഒരു പൗണ്ട് കോയിനുകൾ ഓമന കേശവൻ, ഹേമ മനോജ്, സുനിത ഗുപ്ത, മായാ ചാന്ദിനി, ചിത്രാ വിനോദ്, പ്രീതാ ജയൻ, ഷെർലി മനു, രഞ്ജിനി സുഭാഷ്, ദിവ്യ, സിന്ധു സതീഷ്, ഗീനാ പ്രവീൺ എന്നിവർ ചേർന്ന്   നൽകി.

north east kerala  uk14

വിപുലമായ വിഷു സദ്യയും ഒരുക്കിയിരുന്നു. തുടർന്ന്, ആസ്ട്രേലിയയിലേക്ക് താമസം മാറി പോകുന്ന, സമാജത്തിന്റെ നിറസാന്നിധ്യമായിരുന്ന പ്രവീണിനും, കുടുംബത്തിനും യാത്രയയപ്പും സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു. 

പരിപാടിയുടെ ആദ്യാവസാനം ശാന്തി നിഷാദ്, ചിത്തിര അഭിലാഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Advertisment