Advertisment

'യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങൾ’: ഐഒസി (യു കെ) - കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന വെബ്ബിനാർ 'നിയമസദസ്സ്' ഞായറാഴ്ച ഉച്ചക്ക് 1.30 ന്; പങ്കെടുക്കുന്നവർക്ക് ലീഗൽ പാനലുമായി സംവേദിക്കാൻ അവസരം; സൂം ലിങ്കും മറ്റ് വിശദാശങ്ങളും വാർത്തയോടൊപ്പം

യു കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം - തൊഴിൽ സംബന്ധമായി പുതുതായി യു കെയിൽ നിലവിൽ വന്ന നയമാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി ഈ മേഖലയിലെ നിയമ വിദഗ്ധരിലൂടെ ലഭിക്കും.

author-image
റോമി കുര്യാക്കോസ്
Updated On
New Update
webinar niyamasadas

ലണ്ടൻ: ഐഒസി (യു കെ) - കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ  പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വെബ്ബിനാർ 'നിയമസദസ്സ്' ഞായറാഴ്ച (ഫെബ്രുവരി 25) 01.30 ന് നടത്തും.

Advertisment

യു കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം - തൊഴിൽ സംബന്ധമായി പുതുതായി യു കെയിൽ നിലവിൽ വന്ന നയമാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി ഈ മേഖലയിലെ നിയമ വിദഗ്ധരിലൂടെ ലഭിക്കും.

കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങള്‍ക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്.

നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ - യു കെ ചാപ്റ്റർ പ്രസിഡന്റുമായ സോണിയ സണ്ണി 'നിയമസദസ്സി'ൽ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവേദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗൽ സെൽ നൽകും.

വിദ്യാർഥികളുൾപ്പടെ യു കെയിൽ പുതുതായി എത്തിയ ആളുകൾക്ക് വിശദാoശങ്ങൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന സെമിനാർ, വേണ്ടവിധം പ്രയോജനപെടുത്തണമെന്നും വെബ്ബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

Topic: Kerala Chapter 'Niyamasadass' (Legal Symposium)

Meeting ID:  88365671803

Passcode: 719835

Date: 25 February 2024 (Sunday) 

Time : 01.30 PM 

Zoom Link:  https://us06web.zoom.us/j/88365671803?pwd=TyrFvqCUtVBrfexK8oVFjaunxcn1Pl.1

കൂടുതൽ വിവരങ്ങൾക്ക്:  അപ്പച്ചൻ കണ്ണഞ്ചിറ:

+44 7737 956977 

റോമി കുര്യാക്കോസ്:

+44 7776646163

ജെന്നിഫർ ജോയ്:

+44 7791 354511 

അജി ജോർജ്:

+44 7587 833790 

അഡ്വ. ബിബിൻ ബോബച്ചൻ:

+44 7442 547939 

 ഈ വിഷയവുമായി ബന്ധപ്പെട്ട്  ഏതെങ്കിലും സംശയങ്ങൾ മുകളിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജസ് മുഖേന മുൻകൂട്ടി അറിയിച്ചാൽ, സെമിനാറിൽ അതിനുള്ള മറുപടിയും വിശദീകരണവും ലഭിക്കുന്നതാണ്.

Advertisment