ഫ്ലോറൻസ്: ഡബ്ല്യൂ എം എഫ് നാഷണൽ ഫെസ്റ്റ് 'കേരളീയം 2024' സെപ്റ്റംബർ 29 ന് ഫ്ലോറെൻസിൽ സംഘടിപ്പിക്കും. ഡബ്ല്യൂ എം എഫ്ഇറ്റലിയുടെ ഫ്ലോറെൻസ്, പിസ, റോം, സിസിലിയ, പാദുവ എന്നീ യൂണിറ്റുകൾ ഒന്നടക്കം ഒത്തുചേരുന്ന കൂട്ടായിമ രാവിലെ 10 മണിക്ക് ആരംഭിക്കും.
/sathyam/media/media_files/img-20240924-wa0002.jpg)
സ്കാൻഡിച്ചി മേയർ ക്ലോഡിയ സെറേനി, ഡെപ്യൂട്ടി മേയർ യുന കാഷി സാദെ എന്നിവർ വിശിഷ്ടാതിഥികളാകുന്ന ചടങ്ങിൽ ഡബ്ല്യൂ എം എഫ്ഗ്ലോബൽ - യൂറോപ്യൻ - ദേശീയ പ്രതിനിധികൾ പങ്കെടുക്കും.
/sathyam/media/media_files/y0OMv6F3fEROGw3nU0Y8.jpg)
ദക്ഷിണേന്ത്യയുടെ നിറങ്ങളും പാരമ്പര്യങ്ങളും ഇഴചേർത്തിരിക്കുന്ന ആഘോഷ പരിപാടിയിൽ പരമ്പരാഗത നൃത്തങ്ങൾ, വസ്ത്രങ്ങൾ, വർണ്ണാഭമായ അലങ്കാരങ്ങൾ ഓണാഘോഷ ഉത്സവമേളം, വിവിധ കായിക ഇനങ്ങൾ, വടംവലി കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയ ഒരുക്കിയിട്ടുണ്ട്. ഒരു മണിക്ക് വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധ കലാകായിക മത്സരങ്ങൾ നടക്കുമെന്നും പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
Auditorium Centro Rogers Piazzale della Resistenza 2/C, 50018 Scandicci Florence Italy