Advertisment

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വിമര്‍ശനവുമായി വനിതാ എംപിയുടെ രാജി

New Update
bdjfbdkjgndie

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്ററാമര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് വനിതാ എംപി റോസി ഡഫഫീല്‍ഡ് പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ലേബര്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് തീരെ ശരിയല്ലെന്നും അവര്‍ പറയുന്നു.

സ്ററാമെറില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നാണ് കെന്റിലെ കാന്റര്‍ബറിയില്‍നിന്നുള്ള പാര്‍ലമെന്റംഗമായ റോസി ഡഫീല്‍ഡ് പറയുന്നത്. സ്വതന്ത്ര എംപിയായി തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് പാര്‍ലമെന്റിലെ സ്വതന്ത്ര എംപിമാരുടെ എണ്ണം ഇതോടെ 14 ആയി.

വിലപിടിപ്പുള്ള വസ്ത്രവും കണ്ണടകളും താമസസൗകര്യവും ഉള്‍പ്പെടെ സ്ററാമെര്‍ വന്‍തുകയുടെ പാരിതോഷികങ്ങള്‍ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുമ്പോഴാണ് ഡഫീല്‍ഡ് പാര്‍ട്ടി വിടുന്നത്. മന്ത്രിസഭയിലെ മറ്റു ചിലര്‍ക്കെതിരെയും പാരിതോഷിക ആരോപണങ്ങളുണ്ട്. ലേബര്‍ പാര്‍ട്ടിക്ക് അത്യാര്‍ത്തിയാണെന്നും അധികാരമോഹമല്ലാതെ മറ്റൊന്നും നേതൃത്വത്തിനു മുന്നിലില്ലെന്നും ഡഫീല്‍ഡ്.

Advertisment