ലണ്ടന്‍: ഓക്സ്ഫോര്‍ഡ് ജംഗ്ളീഷ് ഡിക്ഷ്ണറിയുടെ 2024 ലെ വാക്കായി ബ്രെയിന്‍ റോട്ട് തെരഞ്ഞെടുക്കപ്പെട്ടു. നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകര്‍ച്ചയാണ് 'ബ്രെയിന്‍ റോട്ട്' എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്.
സമീപകാലത്ത് ടിക് ടോക്കും ഇന്‍സ്ററഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മൊബൈലിലും ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെതിരായ വിമര്‍ശനങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ പിടിച്ചു പറ്റിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 230 ശതമാനം ഈ വാക്കിന്‍റെ ഉപയോഗത്തില്‍ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍.
ഭാഷാ വിദഗ്ധരുടെ രണ്ടാഴ്ചത്തെ വോട്ടെടുപ്പിന് ശേഷമാണ് ബ്രെയിന്‍ റോട്ടിനെ ഈ വര്‍ഷത്തെ വാക്കായി തെരഞ്ഞെടുത്തത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് സമാഹരിച്ച ആറ് വാക്കുകളുടെ ഷോര്‍ട്ട്ലിസ്ററില്‍ നിന്ന് വിജയിയെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിന് 37,000~ത്തിലധികം ആളുകള്‍ വോട്ട് ചെയ്തു.