വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ളേവ് ലണ്ടനില്‍

New Update
vgt666666666666666677777

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷനല്‍ ബിസിനസ് കോണ്‍ക്ളേവ് ഈ മാസം 29 മുതല്‍ ലണ്ടനില്‍. ഓഗസ്ററ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ളേവ് സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. അനന്തസാധ്യതകള്‍ തുറക്കുന്ന ഈ ബിസിനസ് കോണ്‍ക്ളേവിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്‍റ് തോമസ് മൊട്ടയ്ക്കല്‍, ഗ്ളോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍ എന്നിവര്‍ അറിയിച്ചു.

കോണ്‍ക്ളേവിന്‍റെ ഭാഗമായി ഇന്‍വസ്റ്റേഴ്സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്‍റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധ്യതകളൊരുങ്ങും.

ബിസിനസില്‍ നിക്ഷേപകരെ കണ്ടെത്താനും അനുയോജ്യമായ ബിസിനസുകളില്‍ നിക്ഷേപം നടത്താനും വഴി തെളിയും. നിക്ഷേപത്തിന്‍റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് സംവദിക്കുകയും ചെയ്യാം. ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പുരസ്കാരവിതരണ ചടങ്ങാണ് മറ്റൊരു ആകര്‍ഷണീയത.

Advertisment