New Update
/sathyam/media/media_files/2025/11/05/1000340978-2025-11-05-19-27-24.jpg)
യു കെ : യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ - ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
Advertisment
തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്‌മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, യുക്മ ദേശീയ സമിതിയംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
യുക്മ ഫോർച്യൂൺ ബംബർ ലോട്ടറിയുടെ സ്‌പോൺസർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ പ്രതിനിധിയായ റോബിൻ തോമസ് നറുക്കെടുപ്പിന് സാക്ഷ്യം വഹിച്ചു. യുക്‌മ ഫോർച്യൂൺ ലോട്ടറിയുടെ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്ത് സഹകരിക്കുന്നത് യുകെയിലെ പ്രമുഖ മോർട്ട്ഗേജ്, ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡാണ്. യുക്മയുടെ ഫോർച്യൂൺ ലോട്ടറി എടുത്ത ആളുകൾക്ക് ലൈഫ് ലൈൻ പ്രൊട്ടക്ട് സ്ഥാപനം വഴിയായി മോർട്ട്ഗേജ്, റീമോർട്ട്ഗേജ് ഇവയിലേതെങ്കിലും ചെയ്താൽ 50 പൗണ്ടിൻ്റെ ടെസ്കോ വൗച്ചർ ലഭിക്കുന്നതാണ്.
യുക്മയുടെ പ്രവർത്തനങ്ങൾക്ക് ലൈഫ് ലൈൻ പ്രൊട്ടക്ട് നൽകി വരുന്ന ശക്തമായ പിന്തുണയ്ക്ക് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us