യു കെ: 2025 - 2027 വർഷത്തേക്കുള്ള യുക്മയുടെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ (ഡാർട്ട്ഫോർഡ്, സൗത്ത് ഈസ്റ്റ്) ജനറൽ സെക്രട്ടറിയായി ജയകുമാർ നായർ (വെനെസ്ഫീൽഡ്, മിഡ്ലാൻഡ്സ്), ട്രഷററായി ഷിജോ വർഗീസ് (വാറിംഗ്ടൺ, നോർത്ത് വെസ്റ്റ്), വൈസ് പ്രസിഡൻറ് വർഗീസ് ഡാനിയേൽ ( ഷെഫീൽഡ്, യോർക് ഷെയർ & ഹംമ്പർ) സ്മിതാ തോട്ടം (സട്ടൻ കോൾഫീൽഡ്, മിഡ്ലാൻഡ്സ്), ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി (വാറ്റ്ഫോർഡ്, ഈസ്റ്റ് ആംഗ്ലിയ), റെയ്മോൾ നിധിരി (സ്വിൻഡൻ, സൗത്ത് വെസ്റ്റ് ), ജോയിൻറ് ട്രഷറർ പീറ്റർ താണോലിൽ (അബർസ്വിത്ത്, വെയിൽസ്) എന്നിവരെയാണ് ജനറൽ കൗൺസിൽ യോഗം ഐകകണ്ഡേന തിരഞ്ഞെടുത്തത്.
തുടർന്ന് സ്ഥാനമേറ്റ പുതിയ കമ്മിറ്റി പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയുടെ യോഗം അടിയന്തര പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുത്തു. പുതിയ കമ്മിറ്റിക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, സ്ഥാപക പ്രസിഡൻ്റ് വർഗീസ് ജോൺ, ബേസിംഗ്സ്റ്റോക് സിറ്റി കൗൺസിലറും മുൻ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ അഡ്വൈസറി ബോർഡ് മെംബർ തമ്പി ജോസ് തുടങ്ങിയവർ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. മുൻ ജനറൽ സെക്രട്ടറിയും ഇലക്ഷൻ കമ്മീഷണറുമായ അലക്സ് വർഗീസിൻ്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.