വോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു

മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. 

New Update
voice of .jpg

വോയ്സ് കുവൈത്ത് അനുശോചന യോഗത്തിൽ ചെയർമാൻ പി.ജി.ബിനു സംസാരിക്കുന്നു

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് വോയ്സ് കുവൈത്ത്  ചെയർമാൻ പി.ജി.ബിനുവിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. 

Advertisment

മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. 
ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി ട്രഷറർ അനീജ രാജേഷ്, വനിതാവേദി സെക്രട്ടറി അജിത.എം.ആർ എന്നിവർ അനുശോചനമർപ്പിച്ച് സംസാരിച്ചു.  കേന്ദ്ര ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും കേന്ദ്ര ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

kuwait
Advertisment