/sathyam/media/media_files/2026/01/02/a1313f0b-eef2-4635-943d-61ee20e1a8d7-2026-01-02-15-09-57.jpg)
അല്‍ഖസീം (സൗദി അറേബ്യ): മധ്യ സൗദിയിലെ അൽഖസീം പ്രദേശത്ത് പണ്ഡിതനും സംഘാടകനായ ഒരു ഇസ്ലാമിക പ്രവർത്തകൻ മരണപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സൗദി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖസീം റീജിയണ്‍ പ്രസിഡന്റുമായ അഹമ്മദ് കുട്ടി കുറ്റിപ്പുറം (54) ആണ് മരണപ്പെട്ടത്. പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്.
ഭാര്യ: സി.പി. ആയിഷ നെല്ലിക്കാപറമ്പ്. മക്കള്‍: അനസ് അഹമ്മദ് (യു കെ), അസ്ലം (വിദ്യാര്‍ത്ഥി), അസ്മ അഹമ്മദ്, അമാന അഹമ്മദ്. മരുമക്കള്‍: മുഹമ്മദ് അമീന്‍ പെരിന്തല്‍മണ്ണ (സൗദി), നാജിയ (കുനിയില്‍). സഹോദരങ്ങള്‍: കെ.പി. ഷൗക്കത്ത്, ശിഹാബ് (സൗദി), അബ്ദുറഹിമാന്‍ (ചെമ്മു), ഫാത്തിമ കൊടിയത്തൂര്‍, സൈനബ കക്കാട്, സുലൈഖ പത്തനാപുരം.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
'മാനക്ക' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അഹമ്മദ് കുട്ടി മുക്കം മണ്ഡലം കക്കാട് യൂണിറ്റ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us