വേള്‍ഡ് വൈഡ് ഹുല ഹുപ്പ്. റുമൈസ ഫാത്തിമയെയും ഐതാന ഋതുവിനെയും റിയാദ് കലാഭവന്‍ ആദരിച്ചു

ഐതാന്‍ ഋതുവിന് ആദരവ് പത്രപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂരും നാസര്‍ മൗലവിയും അഷ്‌റഫ് മൂവാറ്റുപുഴയും മറ്റ് സംഘടന പ്രതിനിധികളും ചേര്‍ന്ന് നിര്‍വഹിച്ചു.

New Update
kla

റിയാദ്: വേള്‍ഡ് വൈഡ് ഹുല ഹുപ്പില്‍ നാലു മണിക്കൂറും 33മിനിറ്റും 12 സെക്കന്‍ഡ് ടൈം എടുത്ത് റിക്കാര്‍ഡ് ഭേദിച്ച് റുമൈസ ഫാത്തിമയ്ക്കും റിയാദില്‍ ഹുല ഹുപ്പില്‍ 30 സെക്കന്‍ഡ് കൊണ്ട് 115 പ്രാവശ്യം ഹുലഹുപ്പ് വളയം കറക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഐതാന ഋതുവിനും റിയാദ് കലാഭവന്റെ ആദരവ് കൊടുത്തു. 

Advertisment

അഷറഫ് മൂവാറ്റുപുഴയുടെ അധ്യക്ഷതയില്‍ പരിപാടി നാസര്‍ മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു. റിയാദ് കലാഭവന്‍ ചെയര്‍മാന്‍ റഫീക്ക് മാനംങ്കേരി സ്വാഗതപ്രസംഗം നടത്തി. 

പൊതു ചടങ്ങില്‍ റുമൈസ ഫാത്തിമക്കുള്ള ആദരവ് റിയാദിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും റിയാദ് കലാഭവന്റെ വനിത വിങ്ങ് പ്രസിഡണ്ട് വല്ലി ജോസും മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി ഖാലിദ് വെള്ളിയോടും കൂടി നിര്‍വഹിച്ചു.

ആശംസ പ്രസംഗം


ഐതാന്‍ ഋതുവിന് ആദരവ് പത്രപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂരും നാസര്‍ മൗലവിയും അഷ്‌റഫ് മൂവാറ്റുപുഴയും മറ്റ് സംഘടന പ്രതിനിധികളും ചേര്‍ന്ന് നിര്‍വഹിച്ചു.

റുമൈസ ഫാത്തിമയുടെ ആദരവ് കുട്ടിയുടെ പിതാവ് റഫീക്ക് മാനംങ്കേരി ഏറ്റുവാങ്ങി.

പരിപാടിക്ക് സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ശിഹാബ്, പ്രിന്‍സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്സലാമംപള്ളത്ത്, തട്ടകം പ്രസിഡന്റ് ഇസ്മായില്‍, കിയോസ് പ്രവര്‍ത്തകന്‍ സഖാവ് അനില്‍ കലാഭവന്‍ വനിതാ വിങ്ങ് പ്രസിഡന്റ് വലി ജോസ്, ജിസി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റിയാദ് കലാഭവന്‍ ഷാജഹാന്‍ കൊല്ലം നന്ദിപ്രസംഗം നടത്തി

Advertisment