Advertisment

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ശിവഗിരി മഠം മുൻ അധ്യക്ഷൻ പ്രകാശാനന്ദ സ്വാമികളുടെ 21 മത് സമാധി ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ശിവഗിരി മഠം മുൻ അധ്യക്ഷൻ പ്രകാശാനന്ദ സ്വാമികളുടെ 21 മത് സമാധി ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. യോഗത്തിൻ്റെ ഉൽഘാടനം കോഴിക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി നിർവ്വഹിച്ചു.

ശ്രീനാരായണീയരുടെ ആത്മീയ തലസ്ഥാനമായ ശിവഗിരി മഠത്തിൽ പോലീസതിക്രമവും റിസീവർ ഭരണവും നടന്ന ഇരുണ്ട കാലഘട്ടത്തിൽ സൂര്യതേജസ് പോലെ ശിവഗിരി മഠത്തിനും ശ്രീനാരായണീയ സമൂഹത്തിനും ശക്തമായ ആത്മീയ നേതൃത്വവും ധൈര്യവും പകരുകയും പ്രതിസന്ധിയെയും പ്രതികൂല പ്രശ്നങ്ങളെയും സമാധാനപരമായി നേരിട്ട കർമ്മയോഗിയായ സന്യാസിവര്യനായിരുന്നു പ്രകാശാനന്ദ സ്വാമികളെന്ന് ഉൽഘാടന പ്രസംഗത്തിൽ സുധീഷ് കേശവപുരി പറഞ്ഞു.

ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.ഗുരുധർമ പ്രഭാഷക രഗിഷാ മനോജ് ,അഡ്വ.എം രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.യോഗം ഡയറക്ടർ കെ.ബിനുകുമാർ, എം.മുരളീധരൻ, വി.സുരേന്ദ്രൻ, സി പി കുമാരൻ, ഷിബിക.എം, ലീലാവിമലേശൻ, എസ് ജി ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

kozhikode news
Advertisment