Advertisment

ലൈംഗികബന്ധശേഷം ഗർഭധാരണം ഉറപ്പാക്കാൻ ചെയ്യേണ്ടത്

New Update

വിവാഹം കഴിഞ്ഞ ദമ്പതികളിൽ ഗർഭധാരണത്തെക്കുറിച്ച് നിരവധി ആശങ്കളുണ്ടാകാം. എത്രയും പെട്ടെന്ന് ഗർഭം ധരിക്കണോ, ലൈംഗികബന്ധശേഷം ഗർഭധാരണം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, ഗർഭധാരണത്തിനായി സാധ്യതാദിവസങ്ങളിൽ എല്ലാം ലൈംഗികബന്ധം നടത്തണോ എന്നിങ്ങനെ സംശയങ്ങൾ അനവധിയാണ്. ഈ ആശങ്കകൾ അകറ്റാം.ലൈംഗിക ബന്ധത്തിനു ശേഷം 20–30 മിനിറ്റു നേരം ബെഡിൽതന്നെ കിടക്കുക. ഇതിനുശേഷം മാത്രം മൂത്രമൊഴിക്കുകയോ കഴുകുകയോ ചെയ്യാം.

Advertisment

publive-image

ഇത് ബീജം യോനിയിൽതന്നെ ആയിരിക്കാൻ സഹായിക്കും. ആഴത്തിൽ ലിംഗപ്രവേശം സാധ്യമാകുന്ന ലൈംഗികനിലകൾ സ്വീകരിക്കാം. ജെല്ലുകൾ പോലുള്ള കൃത്രിമ ലൂബ്രിക്കന്റുകൾ ബീജത്തിന്റെ ചലനശേഷിയെ ബാധിക്കാമെന്നുള്ളതുകൊണ്ട് ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സ്ത്രീകളിൽ ഗർഭധാരണം നടക്കാൻ ഏറ്റവും സാധ്യതയുള്ള ദിവസങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടാൽ മതിയാകും. കൃത്യമായി 28 ദിവസങ്ങളുള്ള ആർത്തവചക്രമുള്ളവർക്ക് 14–ാം ദിവസമാകും അണ്ഡവിസർജനം നടക്കുക. ഇവർക്ക് 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഗർഭധാരണത്തിനായി ബന്ധപ്പെടാം.

ഇടയ്ക്കിടെയുള്ള സംഭോഗം വഴി ഗർഭധാരണശേഷി മെച്ചപ്പെടുകയേ ഉള്ളു. ദിവസവും

ബന്ധപ്പെടുന്നവരിൽ ഒരു ആർത്തവചക്രത്തിൽ ഗർഭധാരണം നടക്കാനുള്ള സാധ്യത കൂടുതലാണ്. പുരുഷൻമാരിൽ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ പങ്കാളിയുടെ പരിലാളനകൾക്കു കഴിയുമെന്നും ആ ബീജങ്ങൾ ശക്തിയുള്ളവ ആയിരിക്കുമെന്നും ഗവേഷണങ്ങൾ പറയുന്നു

pregnancy tips
Advertisment