പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു

New Update

publive-image

ന്യൂഡല്‍ഹി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ ബുധനാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവെച്ചതിനു പിന്നാലെയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. മൂന്ന് മാസത്തിനുള്ളില്‍ പുതുച്ചേരിയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

Advertisment
Advertisment