Advertisment

ഇത് വധുവിന്റെ ചരിത്രത്തിലെ എറ്റവും പ്രശസ്തമായ വസ്ത്രം :ഡയാന രാജകുമാരിയുടെ വസ്ത്രം പ്രദർശനത്തിന് വെയ്ക്കാനൊരുങ്ങുന്നു

New Update

publive-image

Advertisment

യുകെ: കേംബ്രിഡ്ജിലേയും സസക്‌സിലെയും പ്രഭുക്കന്‍മ്മാര്‍ ഡയാന രാജകുമാരിയുടെ വസ്ത്രം പ്രദര്‍ശനത്തിന് വെക്കാനൊരുങ്ങുന്നു. ഡയാന രാജകുമാരിക്ക് 60 വയസ്സ് തികയുന്നതിന് ഒരു മാസം മുമ്പാണ് ഇത് ആരംഭിക്കുക. 1980 ജൂലൈയില്‍ വിവാഹത്തിനായി ഡേവിഡും എലിസബത്ത് ഇമ്മാനുവലും രൂപകല്പ്പന ചെയ്ത വസ്ത്രമാണിത്.

രാജകീയ ശൈലിയിലുള്ള ഈ വസ്ത്രം വധുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണെന്നാണാണ് ഈ എക്‌സിബിഷന്റെ സംഘാടകര്‍ പറയുന്നത്. നമ്മുടെ ശരീരത്തില്‍ ഇണങ്ങിക്കിടക്കുന്ന അതിമനോഹരമായ വസ്ത്രമാണിത്. അതോടൊപ്പംതന്നെ വില്ലുവെച്ച് മുറിച്ച് തരപ്പെടുത്തിയ വലിയ പഫ് വെച്ച കൈകളുമുണ്ട്.

എക്‌സിബിഷനില്‍ കാണിച്ചിരിക്കുന്ന ഒരു വീഡിയോയില്‍ ഡയാന, ഇമ്മാനുവേലിന്റെ ഭാര്യയെ ഫോണ്‍ ചെയ്ത് ഡയാനയ്ക്കായുള്ള വസ്ത്രം രൂപകല്‍പ്പന ചെയ്യാന്‍ വിളിച്ചത് ഡയാന ഇമ്മാനുവേല്‍ ഓര്‍മ്മിക്കുന്നത് കാണാം. നിങ്ങളുടെ ജീവിതം ഒരിക്കലും ഒരുപോലെയാകില്ല എന്ന് നിങ്ങള്‍ക്കറിയാവുന്ന ഒരു വിചിത്ര സമയമായിരുന്നു അതൊന്ന് ഇമ്മാനുവേലിന്റെ ഭാര്യ പറയുന്നു.

പഴയകാല വസ്ത്രങ്ങളും അതോടൊപ്പം തന്നെ 1937ല്‍ എലിസബത്ത് രാജകുമാരി ധരിച്ച ഗൗണും പ്രദര്‍ശനത്തിനുണ്ടാകും.എക്‌സിബിഷനില്‍ ഒരു രാജകീയ വസ്ത്രം എങ്ങനെയാണഅ രൂപകല്‍പ്പന ചെയ്യുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ജൂണ്‍ 3നാണ് എക്‌സിബിഷന്‍ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നത്. 2022 ജനുവരി വരെ ഇത് തുടരും.

diana princes
Advertisment