Advertisment

'അഹല്യ' ആശുപത്രിയോട് മാപ്പ് പറഞ്ഞ് പൃഥ്വി

New Update

പൃഥ്വിരാജും സുരാജും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രം വിവാദത്തില്‍ പെട്ടിരുന്നു. 'അഹല്യ ഹോസ്പിറ്റല്‍' ഗ്രൂപ്പാണ് തങ്ങളെ അപകീര്‍ത്തി പെടുത്തുന്ന തരത്തില്‍ ചിത്രത്തില്‍ രംഗങ്ങളുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്.

Advertisment

publive-image

ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളുമെന്ന് 'അഹല്യ' ഗ്രൂപ്പ് പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൃഥ്വിരാജ് അഹല്യ ഗ്രൂപ്പിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍, ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ നേരിട്ട് ക്ഷമാപണം നടത്തിയിരിക്കുകയാണ് താരം.

അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിംഗ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്ത്യയിലും പുറത്തും വര്‍ഷങ്ങങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത തനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ലെന്നും, അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങള്‍ക്കും, അവിടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍സ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാന്‍ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നുവെന്നും പൃഥ്വി പറയുന്നു.

പൃഥ്വിരാജിന്റെ വാക്കുകള്‍:

'നമസ്‌കാരം.

ഞാന്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന സിനിമയില്‍ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ മോശമായി പരാമര്‍ശിക്കുക ഉണ്ടായി. ഈ സീനില്‍ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‌സ്ടിട്യൂഷന്‍ ഇന്ത്യയിലും പുറത്തും വര്‍ഷങ്ങങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല.

അതുകൊണ്ടു തന്നെ ഈ സിനിമയില്‍ പരാമര്‍ശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റല്‍ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‌സിനും വലിയ രീതിയില്‍ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അതുകൊണ്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലെ പ്രധാന നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതയോടും സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍സ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാന്‍ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.

നന്ദി'.

Hospital actor ahaliya Prithvi Raj
Advertisment