കോട്ടയം: അഞ്ചു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു പി ടി തോമസ്. എന്നും നിലപാടുകളില്‍ ഉറച്ചു നിന്ന രാഷ്ട്രീയ നേതാവു കൂടിയായിരുന്നു അദ്ദേഹം. അണികളുള്ള, അണികളുടെ പ്രിയപ്പെട്ട പിടിയുടെ വിയോഗം കേരളത്തിലെ കോണ്‍ഗ്രസിന് വലിയ തിരിച്ചടി തന്നെയാണ് ഉണ്ടാക്കുക.
/sathyam/media/post_attachments/FhYmE9kkEJrcgEtstyUL.jpg)
ഇടുക്കിയില്‍ പ്രവര്‍ത്തിക്കുമ്പോഴും സംസ്ഥാന തലത്തില്‍ തന്നെ പിടി നിറഞ്ഞു നിന്നിരുന്നു. എ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അഭിവാജ്യഘടകമായ നേതാവായിരുന്ന അദ്ദേഹം പക്ഷേ ഗ്രൂപ്പിലെ ഉന്നത നേതാക്കളുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ പിടി മറന്നില്ല.
കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളില്‍ ഇടുക്കിയില്‍ കത്തോലിക്കാസഭ ഒന്നടങ്കം എതിര്‍ത്തിട്ടും പിടി തന്റെ നിലപാടില്‍ നിന്നും വ്യതി ചലിച്ചില്ല. തന്റെ ശവമഞ്ചഘോഷയാത്രയടക്കം പലരും പ്രതിഷേധിച്ച് നടത്തിയിട്ടും വലിയ പദവികള്‍ നഷ്ടമാകുമെന്നു ഉറപ്പിച്ചപ്പോഴും ഒരിക്കലും അദ്ദേഹം തന്റെ നിലപാട് തിരുത്താനും തയ്യാറായില്ല.
പിന്നീട് തൃക്കാക്കരയില്‍ ജനപ്രതിനിധിയായപ്പോഴും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്നു. നടി ആക്രമിക്കപ്പെട്ട കേസിലടക്കം അദ്ദേഹത്തിന്റെ നിലപാട് കേരളമറിഞ്ഞു. എന്നും അണികളായിരുന്നു പിടിയുടെ ശക്തി.
ഏതു പാതിരാത്രിയിലും പ്രവര്‍ത്തകര്‍ക്ക് സമീപസ്ഥനായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ പേരെടുത്തു വിളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രസിദ്ധമായിരുന്നു. മികച്ച സംഘാടകന്‍ കൂടിയായ പിടിയുടെ വേര്‍പാട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് വലിയ നഷ്ടം തന്നെയാണ്.