ഗുവാഹത്തി: പ്രളയം മൂലം ആസാമില്‍ മരിച്ചവരുടെ എണ്ണം 89 ആയി. ആസാം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
ആസാമില്‍ 26 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. 33 ജില്ലകളില്‍ 26 ജില്ലകളും പ്രളയബാധിതമായി പ്രഖ്യാപിച്ചു. 2409 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി. 109358 ഹെക്ടര്‍ കൃഷി നശിച്ചു. 44553 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് 30 സെ.മീ കൂടി ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ബീഹാറിലെ ചില പ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങി. എന്‍ഡിആര്‍എഫിനെ ബീഹാറിലെ പ്രളയബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രളയം ബാധിച്ച് നിരവധി പേര്‍ മരിച്ചതില്‍ റഷ്യ അനുശോചനം അറിയിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയയെും അനുശോചനം അറിയിച്ചതായി പുടിന്റെ ഓഫീസ് അറിയിച്ചു.