Advertisment

മൂന്നര വർഷത്തിനുശേഷം ഖത്തർ എയർവേയ്സ് യു.എ.ഇയിലേക്കുള്ള സർവീസ് ബുധനാഴ്ച പുനരാരംഭിക്കും

New Update

ദോഹ: മൂന്നര വർഷത്തിനുശേഷം ഖത്തർ എയർവേയ്സ് യു.എ.ഇയിലേക്കുള്ള സർവീസ് ബുധനാഴ്ച പുനരാരംഭിക്കും. 27ന് ദുബായിലേക്കും 28ന് അബുദാബിയിലേക്കും സർവീസ് ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.ഖത്തർ എയർവേയ്സ് വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Advertisment

publive-image

ദുബായിലേക്ക് ദിവസേന 2 വിമാനവും അബുദാബിയിലേക്കു ഒരു വിമാനവുമാണു സർവീസ് നടത്തുക. ഷാർജയിൽനിന്ന് എയർ അറേബ്യ 18നു ദോഹയിലേക്കു സർവീസ് തുടങ്ങിയിരുന്നു. ഫ്ലൈ ദുബായ് ഈ മാസം 26നും ഇത്തിഹാദ് എയർവേയ്സ് ഫെബ്രുവരി 15നും സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .

എമിറേറ്റ്സ് എയർലൈൻ, വിസ് എയർ അബുദാബി എന്നിവ വൈകാതെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീകക്ഷിക്കുന്നത് . ഖത്തറിനെതിരെയുള്ള ഉപരോധം ഗൾഫ് രാജ്യങ്ങൾ പിൻവലിച്ചതോടെയാണ് ഈ രാജ്യങ്ങൾക്കിടെ വിമാന യാത്ര പഴയപടിയാകുന്നത്.

ഖത്തറിനെ അബുദാബി ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയതിനാൽ യാത്രക്കാർക്ക് 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

qatar airways
Advertisment