Advertisment

അന്താരാഷ്ട്ര നഴ്‌സ് ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 'സ്‌നേഹസമ്മാനം' പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ വിമാനടിക്കറ്റുകള്‍ സൗജന്യമായി നല്‍കും

New Update

publive-image

Advertisment

ദോഹ: ഖത്തറിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ മുന്‍നിരയില്‍ നിന്ന് നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര നഴ്‌സ് ദിനത്തില്‍ (മെയ് 12) സ്‌നേഹോപഹാരം പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്.

ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നാണ് എയര്‍വേയ്‌സിന്റെ പ്രഖ്യാപനം.

ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനസന്നദ്ധതയില്‍ തങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

അവരുടെ (ആരോഗ്യപ്രവര്‍ത്തകരുടെ) കരുണ, ആത്മാര്‍ത്ഥത, ജോലിയോടുള്ള സത്യസന്ധത എന്നിവ മൂലം ആയിരക്കണക്കിന് പേരാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചേഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കെല്ലാം രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കാനാണ് തീരുമാനം.

മെയ് 18 വരെ ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ സൗജന്യടിക്കറ്റിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗജന്യടിക്കറ്റിന് യോഗ്യരായവരുടെ പേര് അതിനുശേഷം പ്രഖ്യാപിക്കും.

Advertisment