Advertisment

ഖത്തറില്‍ 80 ഡിഗ്രി ചൂട് ; സോഷ്യല്‍ മീഡിയ വാര്‍ത്തയ്ക്ക്‌ വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

New Update

ദോഹ: ഖത്തറില്‍ 80 ഡിഗ്രി ചൂട് , വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് അസാധാരണമായ രീതിയില്‍ ചൂട് വര്‍ധിക്കുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ കാലാവസ്ഥാ വകുപ്പ് മേധാവി അബ്ദുല്ല അല്‍ മന്നായി.

Advertisment

publive-image

ഖത്തറില്‍ വലിയ തോതില്‍ ചൂട് കൂടുന്നുവെന്നും വരുംനാളുകളില്‍ ഇത് 80 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.

നിലവിലുള്ള താപ നില സാധാരണം മാത്രമാണ്. സാധാരണ ചൂട് കാലത്തുണ്ടാവുന്ന താപനില മാത്രമേ ഇപ്പോഴുള്ളു. വരും ദിവസങ്ങളില്‍ വലിയ തോതില്‍ താപനില വര്‍ധിക്കുമെന്നതിന്റെ സൂചനകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായിരുന്ന അതേ ചൂടാണ് ഇപ്പോള്‍ ഖത്തറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 48.2 ഡിഗ്രി സെല്‍ഷ്യസാണെന്നും അദ്ദേഹം അറിയിച്ചു.

qatar qatar latest
Advertisment