Advertisment

ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ഇൻഷുറൻസ് ക്യാമ്പയിന് തുടക്കം

New Update

publive-image

Advertisment

ഖത്തര്‍: ഐസിബിഎഫ്, ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്കായി ബീമാ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇൻകാസ് മെമ്പർമാരെ ചേർക്കുന്ന മൂന്നു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനു തുടക്കമായി.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം പദ്ധതിയിൽ ചേരാൻ കഴിയാത്ത മെമ്പർമാരെ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ വടകര പറഞ്ഞു.

ചടങ്ങിൽ ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി നേതാക്കളായ അൻവർ സാദത്ത്, സിറാജ് പാലൂർ,കരീം നടക്കൽ,ആഷിക് അഹമ്മദ് ജില്ലാ കമ്മിറ്റി നേതാക്കൾ ആയ അസീസ് പുറായിൽ, സിദ്ദിഖ് സി ടി, ബഷീർ മേപ്പയ്യൂർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതവും ട്രെഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.

ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ജില്ലാ സെക്രട്ടറി സിദ്ദിഖ് സി ടി യുമായി 77101814 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

qatar news
Advertisment