Advertisment

ഡോ. മോഹന്‍ തോമസ് സ്പോർട്സ് സെന്‍ററിന്‍റെയും പിഎന്‍ ബാബുരാജന്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെയും സിയാദ് ഉസ്മാന്‍ ബെനവലന്‍റ് ഫോറത്തിന്‍റെയും പ്രസിഡന്‍റുമാര്‍ - പ്രവാസ ലോകത്ത് അതികായന്‍മാരെ അണിനിരത്തി ഖത്തര്‍ ഇന്ത്യന്‍ അപെക്സ് ബോഡി പുനസംഘടിപ്പിച്ചു

New Update

publive-image

Advertisment

ദോഹ: പ്രവാസ ലോകത്തെ അതികായന്‍മാരെ ഉള്‍പ്പെടുത്തി ഖത്തര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി അപെക്സ് ബോഡി പുനസംഘടിപ്പിച്ചു. ഡോ. മോഹന്‍ തോമസ് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്‍റായും പിഎന്‍ ബാബുരാജന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റായും സിയാദ് ഉസ്മാന്‍ ഇന്ത്യന്‍ ബെനവലന്‍റ് ഫോറം പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ തെരഞ്ഞെടുപ്പിലൂടെയായിരുന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഇതോടെ വരുന്ന രണ്ട് വര്‍ഷം ഖത്തറില്‍ അരങ്ങേറാനിരിക്കുന്ന കായിക മാമാങ്കങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തെ നയിക്കുക ഡോ. മോഹന്‍ തോമസായിരിക്കുമെന്ന് ഉറപ്പായി.

ഖത്തറിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായ മോഹന്‍ തോമസിന് ഖത്തര്‍ രാജകുടുംബാംഗങ്ങളുമായും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകളുമായും അടുത്ത ബന്ധമാണുള്ളത്.

കോവിഡ് കാലത്ത് ഖത്തറിന്‍റെ മണ്ണില്‍ പ്രതിസന്ധിയിലായിരുന്ന ഇന്ത്യന്‍ സമൂഹത്തിന് കൈത്താങ്ങായി മാറുന്നതിന് മോഹന്‍ തോമസിന് കഴിഞ്ഞിട്ടുണ്ട്. അന്ന് നാട്ടിലെത്താന്‍ ആഗ്രഹിച്ച പ്രവാസികള്‍ക്ക് നാടണയാന്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നും പ്രത്യേക അനുവാദം വാങ്ങിയെടുക്കുന്നതിലും മോഹന്‍ തോമസിന്‍റെ പങ്ക് വലുതായിരുന്നു.

സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍റെ ഗള്‍ഫ് കോ-ഓര്‍ഡിനേറ്ററായും കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ഗ്ലോബല്‍ വൈസ് പ്രസിഡന്‍റായും സേവനം ചെയ്യുന്ന ഡോ. മോഹന്‍ തോമസിനെ കത്തോലിക്കാ സഭ ഷെവലിയര്‍ പട്ടം നല്‍കി ആദരിച്ചിട്ടുണ്ട്. ഷെജി വലിയകത്ത്, കെവി ബോബന്‍, ടിഎസ് ശ്രീനിവാസ്, റുകാലിയ രുക്കയ്യ പച്ചിസ എന്നിവരും സ്പോര്‍ട്സ് സെന്‍റര്‍ കമ്മിറ്റി അംഗങ്ങളാണ്.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പിഎന്‍ ബാബുരാജനും പ്രവാസി സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജനസേവന രംഗങ്ങളില്‍ കാല്‍നൂറ്റാണ്ടിലേറെയായി വ്യക്തിമുദ്ര പതിപ്പിച്ച പിഎന്‍ ബാബുരാജന്‍ ഐസിബിഎഫ് പ്രസിഡണ്ട് പദവിയിലിരുന്ന് നടപ്പാക്കിയ വൈവിധ്യമാര്‍ന്ന പ്രവത്തനങ്ങൾ, പാവപ്പെട്ട തൊഴിലാളികള്‍ക്ക് മിതമായ പ്രീമിയമടച്ച് ഒരു ലക്ഷം റിയാലിന്റെ കവറേജുളള ഇന്‍ഷ്യൂറന്‍സ് പദ്ധതി നടപ്പിലാക്കിയത് എന്നിവ അദ്ദേഹത്തിന്റെ പുതിയ പ്രസിഡന്റ് സ്‌ഥാനത്തിനു മുതൽക്കൂട്ടാകും.

കോവിഡ് കാലത്തു സാമ്പത്തിക ദുരിതം അനുഭവിക്കുന്ന ഇന്ത്യൻ സമുഹത്തിനു ഐസിബിഎഫിലൂടെ സാമ്പത്തിക സഹായം, വാഹനം, ഭക്ഷണം എന്നിവ എത്തിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് സിയാദ് ഉസ്മാൻ.

ഖത്തറിൽ ജനിച്ച അദ്ദേഹം, ഖത്തറിലെ നിറ സാന്നിധ്യമായിരുന്ന തന്റെ പിതാവ് കെകെ ഉസ്മാൻ സാറിന്റെ പാത പിന്തുടർന്നാണ് സാമൂഹിക സേവന രംഗത് പ്രേവശിച്ചത്. പുതിയ ഐസിബിഎഫ് പ്രസിഡണ്ട് പദവിയിലിരുന്ന് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സേവനത്തിനു ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിനു സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. രജനി മൂര്‍ത്തി വിശ്വനാഥന്‍, സബിത് സഹീര്‍, കുല്‍ദീപ് കൗര്‍, നവീന്‍ കുമാര്‍, വിനോദ് വേലായുധന്‍ നായര്‍ എന്നിവരും ബെനിഫിറ്റ് ഫോറത്തിന്‍റെ കമ്മറ്റി അംഗങ്ങളാണ്.

 

 

qatar news
Advertisment