Advertisment

ഖത്തറില്‍ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ധന; മന്ത്രാലയം പരിശോധന തുടങ്ങി

New Update

ദോഹ : ഖത്തറില്‍ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ധനയില്‍ മന്ത്രാലയം പരിശോധന തുടങ്ങി. ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Advertisment

publive-image

സ്വ കാര്യ സ്‌കൂളുകളുടെ ശേഷി, ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള റഫറന്‍സ് ചട്ടക്കൂടിന്റെ വികസനം, സ്വകാര്യ സ്‌കൂളുകള്‍ തമ്മിലുള്ള ബന്ധം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം, അധ്യാപകരുടെ എണ്ണം തുടങ്ങി വിഷയങ്ങളാണ് ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി ചര്‍ച്ച ചെയ്തത്.

ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാനായി വിവിധ സ്‌കൂളുകള്‍ നല്കിയിട്ടുള്ള അപേക്ഷകളിന്മേലുള്ള പരിശോധനകളും ഈ സമിതിയാണ് നടത്തുന്നത്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിട്ടുള്ള വിവിധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുക.

qatar
Advertisment