Advertisment

ഖത്തറിലെ സ്‌കൂളുകള്‍ക്ക് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി

New Update

ദോഹ: ഖത്തറിലെ സ്‌കൂളുകള്‍ക്കായി മന്ത്രാലയം പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുന്നതായും ഇത് നിയമ നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ബിന്‍ വാഹിദ് അല്‍ ഹമ്മാദി പറഞ്ഞു. കരട് നിയമ സഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment

publive-image

നിലവിലുള്ള നിയമത്തിലെ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതും അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും സഹായിക്കുന്നതുമാണ് പുതിയ ചട്ടങ്ങള്‍. മന്ത്രാലയത്തിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇവ പ്രാബല്യത്തില്‍ വരിക.

രണ്ടാം തരത്തിലേക്കുള്ള അസിസ്റ്റന്റ് ടീച്ചര്‍ തസ്തിക മാത്രമേ റദ്ദാക്കുന്നുള്ളുവെന്നും താഴ്ന്ന ക്ലാസുകളിലേക്ക് കൂടുതല്‍ അധ്യാപകരെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

qatar. qatar latest
Advertisment