Advertisment

ഖത്തറില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന രണ്ട് ടെന്റുകള്‍ കനത്ത കാറ്റില്‍ തകര്‍ന്നു വീണു; ആര്‍ക്കും പരിക്കില്ല

New Update

ദോഹ : ഖത്തറില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന ഹസം മെബൈറിക് ആശുപത്രിയുടെ രണ്ട് ടെന്റുകള്‍ കനത്ത കാറ്റില്‍ തകര്‍ന്നു വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

publive-image

മണിക്കൂറില്‍ 72 കി.മി വേഗതയിലാണ് ശക്തമായ കാറ്റ് വീശിയത്. എല്ലാ രോഗികളെയും ഉടന്‍തന്നെ സംഭവസ്ഥലത്തു നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

qatar qatar latest
Advertisment