Advertisment

ഖത്തര്‍ ലോകകപ്പ്; മത്സരക്രമം ഫിഫ പുറത്തിറക്കി; കിക്കോഫ് 2022 നവംബര്‍ 21 ന്; ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാല് മത്സരങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. 2022 നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നായിരിക്കും കിക്കോഫ്. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാവുക.

ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പ്രദേശിക സമയം ഒരു മണിക്കാരംഭിച്ച് രാത്രി 12 വരെ നീളുമെന്നും ഫിഫ വ്യക്തമാക്കി.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. രാത്രി 10-ന് അവസാന മത്സരം തുടങ്ങും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം പ്രീ ക്വാര്‍ട്ടര്‍ തുടങ്ങും.

Advertisment