Advertisment

കോവിഡ് ബാധിച്ച് അവശനിലയിലായ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി , ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ലന്ന്‍ ആരോപണം.

New Update

ദോഹ : ഖത്തറിൽ ജോലി ചെയ്തിരുന്ന തൃശൂർ ജില്ലയിലെ പാറളം സ്വദേശി ചേനം പുല്ലൂട്ടിപ്പറ മ്പിൽ  മുഹമ്മദലിയുടെ മകൻ ഷാജു(48) കോവിഡ് ബാധിച്ച് നാട്ടിൽ നിര്യാതനായി. ഖത്തറിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.ഒരു മാസം മുമ്പ് നാട്ടിലെത്തിയ ഷാജു നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആയിരുന്നു.

Advertisment

publive-image

ഖത്തറിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് നടത്തിയ പരിശോധനയിൽ ഫലം പോസറ്റിവ് ആയി.ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്ന ഷാജുവിന്റെ ആരോഗ്യ നില വെള്ളി യാഴ്ച ഉച്ചയോടെ വീണ്ടും മോശമാവുകയായിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ലെന്ന് പരാതിയുണ്ട്.തുടർന്ന് സഹോദരന്റെ ഓട്ടോയിൽ പഴുവിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദോഹയിലെ ലാ സിഗാൽ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. പാറളം പ്രവാസി കൂട്ടായ്മയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ : ജെസി. മക്കൾ : ഷെഹബാസ്,ഷെഹനാസ്

Advertisment