Advertisment

കോവിഡ് വ്യാപനം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

New Update

ദോഹ: ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ഇന്ന് 477 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ കണ്ടെത്തിയത്. മാസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രോഗബാധ ഈ രീതിയില്‍ വര്‍ധിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

publive-image

ദിവസവും സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം 200ല്‍ നിന്ന് 400ലേക്ക് വളര്‍ന്നതിനെ തുടര്‍ന്ന് ഈ ആഴ്ച്ച ആദ്യത്തില്‍ ഖത്തര്‍ നിരവധി നിയന്ത്രണങ്ങള്‍ തിരിച്ചുകൊണ്ടുവന്നിരുന്നു. വ്യാഴാഴ്ച്ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ വന്നത്. കോവിഡ് രണ്ടാം വരവിന്റെ പ്രാഥമിക സൂചനകളാണ് ഈ വര്‍ധനയെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രോഗികളുടെ എണ്ണത്തോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

Advertisment