New Update
ഗുരുഗ്രാം: കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ കറി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. ദമ്പതികളുടെ രണ്ട് കുട്ടികളും സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ജ്യോതി പാര്‍ക്ക് കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
Advertisment
സച്ചിന് (39) എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യയില്‍ നിന്ന് കത്തി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെ സച്ചിന് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരന് സച്ചിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അമിത രക്തസ്രാവം മൂലം മരിച്ചു.ഭാര്യ ഗുഞ്ചനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുന്നുവെന്നും ഗുരുഗ്രാം പൊലീസ് പ്രീത്പാല്‍ സിങ് പറഞ്ഞു.