Advertisment

ഖത്തറിനും മാലിദ്വീപിനുമിടയില്‍ ട്രാവല്‍ ബബിള്‍ ഹോളിഡേയ്സുമായി ഖത്തര്‍ എയര്‍വേയ്‌സ്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

Advertisment

ദോഹ: ഖത്തറിനും മാലിദ്വീപിനുമിടയില്‍ പ്രഥമ 'ട്രാവല്‍ ബബിള്‍ ഹോളിഡേയ്സുമായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ്. ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായും മനസമാധാനത്തോടെയും അവധിക്കാലം അനുഭവിക്കാവുന്ന ഒരു സുരക്ഷിത മാര്‍ഗമാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്വാറന്റൈനോ എക്‌സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റോ ഇല്ലാതെ തിരിച്ചുവരാമെന്നതാണ് ഈ വ്യവസ്ഥയുടെ പ്രത്യേകത. മാലിദ്വീപിലെ ആഡംബര ഹോട്ടലുകളുമായി ഖത്തര്‍ എയര്‍വേയ്‌സുണ്ടാക്കിയ ധാരണയനുസരിച്ച് ഹൃദ്യമായ ടൂറിസം ഉറപ്പുനല്‍കുന്നു.

കോവിഡ് പ്രതിരോധത്തില്‍ വിജയിച്ച മാലിദ്വീപിനെ ലോ റിസ്‌ക് രാജ്യങ്ങളുടെ ഹരിത ലിസ്റ്റിലാണ് ഖത്തര്‍ പെടുത്തിയിരിക്കുന്നത്. 'ട്രാവല്‍ ബബിള്‍ ഹോളിഡേയ്സ്' പാക്കേജുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് വെബ്സൈറ്റില്‍ നിന്നോ ട്രാവല്‍ ഏജന്റില്‍ നിന്നോ ഇ്ന്ന് മുതല്‍ സ്വന്തമാക്കാം.

2020 ഡിസംബര്‍ 1 നും 2021 ജനുവരി 7 നും ഇടയിലുള്ള യാത്രയ്ക്കായാണ് ഈ പാക്കേജുകള്‍ ഉപയോഗപ്പെടുക. എല്ലാ പാക്കേജുകളും റിട്ടേണ്‍ ടിക്കറ്റുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

ഖത്തര്‍ എയര്‍വേയ്‌സില്‍ ഖത്തറിനും മാലിദ്വീപിനുമിടയില്‍ യാത്ര, മാലിദ്വീപില്‍ പൂര്‍ണ്ണ ബോര്‍ഡ് അടിസ്ഥാനത്തില്‍ താമസം, വിമാനത്താവളത്തില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ തുടങ്ങിയവയും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.

ദോഹയില്‍ നിന്നും പിസിആര്‍ ടെസ്റ്റ് നടത്തി, യാത്ര പുറപ്പെടുന്നതിന് 72 മഇണിക്കൂറിനുള്ളില്‍ നേടിയ കോവിഡ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കരുതുക. ഇത് മാലിദ്വീപ് സര്‍ക്കാരിന്റെ ആവശ്യകതയാണ്.

ട്രാവല്‍ ബബിള്‍ ഹോളിഡേയുടെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന ഒരു റിലീസ് ഫോമില്‍ ഒപ്പിടുക.ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദ്രുത പിസിആര്‍ പരിശോധന നടത്തുക.

ഫലങ്ങള്‍ 15 മിനിറ്റിനുള്ളില്‍ ലഭ്യമാകും, നെഗറ്റീവ് ആണെങ്കിലേ യാത്ര അനുവദിക്കുകയുള്ളൂ. മാലിദ്വീപില്‍ എത്തിയാല്‍ പരിശോധന ആവശ്യമില്ല. നേരെ സ്പീഡ് ബോട്ട് വഴി റിസോര്‍ട്ടിലേക്ക് പോകാം.

പുറപ്പെടുന്ന ദിവസം സ്പീഡ് ബോട്ട് വഴി മാലദ്വീപ് വിമാനത്താവളത്തിലേക്ക് മടങ്ങുക. ദോഹയില്‍ എത്തിയാല്‍ പിസിആര്‍ പരിശോധന നടത്തുക. നെഗറ്റീവ് ആണെങ്കില്‍ നേരെ വീട്ടിലേക്ക് മടങ്ങാം.

കോവിഡ് കാരണം യാത്ര ചെയ്യാനാവാതെ ദോഹയില്‍ കുടുങ്ങിയ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ആകര്‍ഷകമായ പദ്ധതിയാണിത്.

-ഡോ. അമാനുല്ല വടക്കാങ്ങര

doha news
Advertisment