New Update
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റുകൾ കൂട്ടുമെന്ന് മന്ത്രി ആർ ബിന്ദു. പുതിയ കോഴ്സുകൾ തുടങ്ങും. ഗവേഷണ സൗകര്യം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Advertisment
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് മൂന്ന് കമ്മീഷനുകളെ നിയമിക്കാൻ തീരുമാനമായി. ഡോ ശ്യാം ബി മേനോൻ അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ, ഡോ എൻ കെ ജയകുമാർ അധ്യക്ഷനായി സർവകലാശാല നിയമപരിഷ്കാര കമ്മീഷൻ, പരീക്ഷനടത്തിപ്പ് പരിഷ്കരിക്കുന്നതിനായി നാലംഗ പരീക്ഷ പരിഷ്കരണ കമ്മീഷൻ എന്നങ്ങനെയാണ് അവ.
ഒക്ടോബർ നാലിന് ശേഷം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കോളജുകൾ തുറക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ കോളജിൽ എത്തുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കും.