Advertisment

2004 ൽ ഇറാഖിൽ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാൻ മർഹൂം ഇ അഹമ്മദ് സാഹിബ് കാണിച്ച പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അഹമ്മദ് സാഹിബിന്റെ മകൻ റഹീസ് അഹമ്മദിന്റെ ഇന്നലത്തെ പ്രവർത്തനങ്ങൾ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

പാരമ്പര്യത്തിൻ്റെ മികവ് വിളിച്ചോതുന്ന രീതിയിയിലുള്ള ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള വിവേകപരമായ ഇടപെടലുകൾ, അദ്ദേഹത്തിന് കൂട്ടിന് കുട്ടിക്കാലത്ത് ഹൃദയത്തെ ത്രസിപ്പിക്കുന്ന മുദ്രാവാക്യങ്ങളിലൂടെ ഞങ്ങളെ കോരിത്തരിപ്പിച്ച മങ്കടയുടെ മാണിക്യം #റഹീം_വറ്റലൂർ.

Advertisment

publive-image

മസ്കറ്റിൽ മരുഭൂമിയുടെ നടുവിൽ സിറ്റിയിൽ നിന്ന് 600 കിലോ മീറ്റർ അകലെ ജോലി ചെയ്യുന്ന ജിനി യൂസഫിനെ തേടി അപ്രത്യക്ഷമായി ഒരു മരണ വാര്‍ത്തയെത്തി.

അദ്ദേഹത്തിന്റെ പെങ്ങളുടെ എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ വെള്ളത്തിൽ വീണു മരിച്ചു. ഭർത്തവില്ലാത്ത ആ സഹോദരിയുടെ ഒരേയൊരു പൊന്നുമോൻ ആണ് അതിദാരുണമായി മരണപ്പെട്ടത്.

ദുബൈ യില്‍ ജോലി ചെയ്യുകയായിരുന്ന കുട്ടിയുടെ ഉമ്മയെ അപ്രതീക്ഷിത മരണ വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ കെഎംസിസി ദുബൈ ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലേക്കെത്തിച്ചു.

മരണ വാര്‍ത്ത കേട്ട് ആകെ മരവിച്ചു മാനസികമായി തകർന്ന ജിനി യൂസുഫി നെ നാട്ടിലേക്ക് അയക്കുക എന്ന ദൗത്യം മസ്കറ്റ് കെഎംസിസി പ്രവർത്തകരായ റഹീം വറ്റലൂർ, അരീജ് അബ്ദുൽലത്തീഫ് ഫവാസ് നവാസ് ഉസ്മാൻ എന്നിവർ ഏറ്റെടുത്തു

ഏറ്റെടുത്തജോലികളെല്ലാം തൻ്റെ സംഘാടക മികവിൽ ആവേശത്തൊടെ ചെയ്ത് തീർക്കുന്ന ഫവാസ് ഹോട്പാക്, അസാധ്യമെന്ന വാക്ക് തൻ്റെ നിഘണ്ടുവിൽ ഇല്ല എന്ന പ്രഖ്യാപനത്തോടെ.600 കിലോമീറ്റർ അകലെ നിന്നും എറണാംകുളം സ്വദേശി ജിനി യൂസഫ് എന്ന സുഹൃത്തിനെ ട്രാഫിക് സിനിമയെ വെല്ലുന്ന തരത്തിൽ ഇന്നലെ എയർപോട്ടിലെത്തിച്ച പ്രകടനത്തെ എങ്ങനെ വർണിക്കും എന്നറിയില്ല.

മൂന്നു മണിക്ക് കൗണ്ടർ ക്ലോസ് ചെയ്തിട്ടും ഒരു മണിക്കൂർ വൈകി എത്തുന്നവനു വേണ്ടി ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു വിമാനം കാത്ത് കെട്ടി കിടന്നത്,

എൻ്റെ അറിവിൽ ഇതിന് മുൻപ് കിംഗ് സിനിമയിലെ ജയകൃഷ്ണൻ എന്ന മുരളിയുടെ കഥാപാത്രത്തിനോട്, ജോസഫ് അലക്സ് എന്ന മമ്മുട്ടി കഥാപാത്രം പറയുന്ന ഡയലോഗ് പോലെ ഏത് ആകാശ നൗകയും കാത്ത് കിടക്കും ജഗന്നിഥാവ് നേരിട്ട് ഇറങ്ങി വരികയല്ലെ എന്ന് പറഞ്ഞ പോലെ.

ഒരു പാസഞ്ചർക്ക് വേണ്ടി ഒരു മണിക്കൂർ കാത്തു നിന്ന ചരിത്രം വേറെ ഉണ്ടാവും എന്ന് തോന്നുന്നില്ല..

ഇതിനെല്ലാം ചുക്കാൻ പിടിച്ച് നവാസ് കാസര്‍കോട് ഉസ്മാൻ പന്തല്ലൂര്‍ അരീജ് ലഥീഫ് ഇക്ക ഇവരുടെ പ്രവർത്തനങ്ങൾ വാക്കുകളാൽ വിവരിക്കുക അസാധ്യമാണ്.

ഈ മിഷൻ്റെ ഭാഗമായ പലരെയും എനിക്കറിയില്ല.. എന്നിരുന്നാലും മസ്കറ്റ് കെഎംസിസിയും അവരുടെ ടീം വർക്കും അഭിനന്ദനമർഹിക്കുന്നു..

ഒന്നും സ്വന്തത്തിന് വേണ്ടിയായിരുന്നില്ല, കുടുംബത്തിനോ ബന്ധുക്കൾക്കോ വേണ്ടിയാല്ലാതെ , സുഹൃത്തുക്കൾക്കോ എന്തിന് സ്വന്തം പ്രസ്ഥാനക്കാർക്കോ വേണ്ടിയല്ലാതെ പരിചയം പോലുമില്ലാത്ത പരശ്ശതം പ്രവാസികൾക്കു വേണ്ടി ഊണും ഉറക്കവും കളഞ്ഞു പ്രവർത്തിക്കുന്നവരാണ് കെഎംസിസി പ്രവർത്തകർ.

ഉരുകിയൊലിക്കുന്ന ഉഷ്ണകാലത്ത്, ഉറ്റവരിൽ നിന്നകന്ന് മഹാമാരിയുടെ ഈ കെട്ട കാലത്ത്, മരണത്തിൻ്റെ മാലാഖ തൊട്ടടുത്ത് എത്തിയ ഈ സമയവും , ആശ്വാസത്തിൻ്റെ, സ്നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ, അതിജീവനത്തിൻ്റെ, പച്ചത്തുരുത്ത് സംവിധാനിച്ച ഒരു മഹാപ്രസ്ഥാനത്തിൻ്റെ നായകർ....

ഒരുപാട് അമ്മമാരുടെ, മക്കളുടെ, നല്ലപാതികളുടെ നോവുണങ്ങിയ ഹൃദയാന്തരങ്ങളിൽ നിന്ന്, നനവ് കിനിയുന്ന കൺത്തടങ്ങളിൽ നിന്ന് പെയ്തിറങ്ങുന്ന നിരന്തരമായ പ്രാർത്ഥനകൾ നിങ്ങൾക്കു മേൽ വർഷിക്കാതിരിക്കില്ല.....!!

ഇഷ്ടം, അഭിമാനം, പ്രാർത്ഥനകൾ, പ്രിയരേ.....!!

(ഇനിയും കെഎംസിസി എന്തെന്നും, എന്തിനെന്നും, എന്ത് കൊണ്ടെന്നും ചോദിക്കുന്നവരുണ്ടാവാം അവരോട് തർക്കിക്കാൻ നിൽക്കണ്ട കാരണം അവർ മനസ് മരവിച്ചവരാണ്.. കണ്ണുകളിൽ രാഷ്ട്രീയ തിമിരം ബാധിച്ചവരാണ്)

rahims ahamud
Advertisment