പത്താം ക്ലാസുകാരിയുടെ പുഷ് അപ് ചലഞ്ച് സ്വീകരിച്ച് രാഹുല്‍ ഗാന്ധി

നാഷണല്‍ ഡസ്ക്
Tuesday, March 2, 2021

തമിഴ് നാട്ടിലെ ഒരു പത്താം ക്ലാസുകാരിയുടെ പുഷ് അപ് ചലഞ്ച് സ്വീകരിച്ചാണ് വാർത്തയിൽ നിറയുകയാണ് രാഹുല്‍ ഗാന്ധി. പുഷ് അപ്പിന് പുറമേ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യാനും രാഹുൽ തയ്യാറായി.


ജനങ്ങളിലേക്കിറങ്ങിച്ചെന്നുള്ള രാജീവ് ഗാന്ധിയുടെ പ്രവർത്തനരീതി തന്നെയാണ് മക്കളായ രാഹുലും പ്രിയങ്കയും പിൻതുടരുന്നത്. കൊല്ലത്തെത്തി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചാടിയ രാഹുൽ തമിഴ്‌നാട്ടിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്കൊപ്പമാണ് കൂടിയത്.

കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം കൂടിയ രാഹുൽ പ്രചാരണത്തിനെണെത്തിയതാണെന്ന് മറന്നോയെന്ന് സംശയിക്കുന്നവരുമുണ്ട്. ആദ്യം പുഷ് അപ് ചലഞ്ച്. പത്താം ക്ലാസുകാരിയുടെ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിച്ചു .

ഇരു കൈ കൊണ്ടും പുഷ് അപ്പ് എടുത്ത വിദ്യാർത്ഥിനിക്ക് ഒരു കൈ കൊണ്ട് പുഷ് അപ് എടുക്കാനുള്ള ചലഞ്ചും രാഹുൽ നൽകി. വെറുതെ ചോദിക്കുക മാത്രമല്ല, സംഭവം ചെയ്ത് കാണിക്കുകയും ചെയ്തു. രാഹുൽ സൊൽറത് താൻ സെയ്‌വാൻ, സെയ്യരത് മട്ടും താൻ സൊൽവാൻ’ എന്ന് തെളിയിച്ച രാഹുലിനെ കയ്യടിച്ച് അഭിനന്ദിക്കുകയായിരുന്നു കുട്ടിക്കൂട്ടം.

×