അച്ഛന്റെ സുഹ്യത്തിന് കണ്ണിരോടെ വിട നൽകി മക്കൾ! കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ സതീഷ് ശർമയുടെ ശവമഞ്ചം ചുമലിലേറ്റി രാഹുൽ ഗാന്ധി: കണ്ണീരോടെ വണങ്ങി പ്രിയങ്കാ ഗാന്ധി: ചിത്രം വൈറലാകുന്നു

New Update

ന്യൂ​ഡ​ല്‍​ഹി:കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമയുടെ ശവമഞ്ചം ചുമലിലേറ്റി നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ പങ്കുവയ്ക്കുകയാണ്.

Advertisment

publive-image

കണ്ണീരോടെ വണങ്ങുന്ന പ്രിയങ്കാ ഗാന്ധിയെയും ചിത്രങ്ങളിൽ കാണാം. 1993 മുതൽ 96 വരെ പി.വി.നരസിംഹറാവു മന്ത്രിസഭയിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നു തവണ ലോക്സഭയിൽ നിന്നും മൂന്നു തവണ രാജ്യസഭയിൽ നിന്നുമായി ആറു തവണ പാർലമെന്റംഗമായി.

publive-image

എയർലൈൻ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 1983 ൽ രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശർമയും രാഷ്ട്രീയത്തിലെത്തി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളിൽ നിന്നാണ് ലോക്സഭാ എംപിയായത്.

publive-image

1984 ൽ രാജീവ് പ്രധാനമന്ത്രിയായതോടെ രാഷ്ട്രീയരംഗത്ത് ശക്തമായി നിലയുറപ്പിച്ച സതീഷ് ശർമ കുറച്ചു വർഷം മുൻപ് വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1986 ൽ രാജ്യസഭാംഗമായ സതീഷ് ശർമയ്ക്കായിരുന്നു രാജീവ് ലോക്സഭയിൽ പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിന്റെ ചുമതല. റേസ് കോഴ്സ് റോഡിലെ ഓഫിസിൽ അമേഠിയിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച സതീഷിനെ രാജീവ് ഗാന്ധിയുടെ അകാല നിര്യാണത്തെത്തുടർന്ന് അമേഠി ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കിയിരുന്നു.

Advertisment