ഡൽഹി: ഭാവിയില്‍ ഹാവാർഡ് ബിസിനസ് സ്‌കൂൾ പഠനത്തിൽ കോവിഡ്–19, നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കൽ എന്നിവയുടെ പരാജയം ഉൾപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തിയതിനു തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാജ്യം കോവിഡിനെ എങ്ങനെ നേരിടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ വിഡിയോയ്ക്കൊപ്പം കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഗ്രാഫും ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.
മഹാഭാരത യുദ്ധം 18 ദിവസത്തിനുള്ളിൽ വിജയിച്ചു, കൊറോണ വൈറസിനെതിരായ യുദ്ധം 21 ദിവസംകൊണ്ട് വിജയിക്കാൻ കഴിയുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന, ജനത കർഫ്യൂ, പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം തുടങ്ങിയവയാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനൊപ്പം കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഗ്രാഫും കാണാം.
Future HBS case studies on failure:
— Rahul Gandhi (@RahulGandhi) July 6, 2020
1. Covid19.
2. Demonetisation.
3. GST implementation. pic.twitter.com/fkzJ3BlLH4