ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കിയത് 2019ലെ മന്ത്രിസഭാ യോഗത്തില്‍; രേഖ പുറത്ത് ! സുപ്രീംകോടതി വിധി വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സുപ്രീംകോടതി വിധിയിലെ ബഫര്‍സോണിലെ ഇളവ് തേടണ്ട മാനദണ്ഡങ്ങള്‍ ചൂട്ടിക്കാണ്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയത് രാഹുല്‍ ഗാന്ധി തന്നെ ! ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തില്‍ എന്തെങ്കിലും ചെയ്‌തെങ്കില്‍ അത് രാഹുല്‍ ഗാന്ധി മാത്രം. രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനു പിന്നാലെ ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്ത്

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി മൗനം തുടരുവെന്നാരോപിച്ച് എസ്എഫ്‌ഐ ഇന്നലെ അദ്ദേഹത്തിന്റെ കല്‍പ്പറ്റയിലെ ഓഫീസ് അടിച്ചു തകര്‍ത്തതിന് പിന്നാലെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന ചോദ്യവും ഉയരുന്നു. ഇതിനിടെ ഫര്‍സോണിന് ഒരു കിലോ മീറ്റര്‍ പരിധി നിശ്ചയിക്കാന്‍ സംസ്ഥാന മന്ത്രിസഭാ 2019ലെടുത്ത തീരുമാനം പുറത്തുവന്നത് സര്‍ക്കാരിന് തിരിച്ചടിയായി.

Advertisment

രാഹുല്‍ ഗാന്ധിക്ക് എംപി എന്ന നിലയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കാര്യത്തില്‍ അദ്ദേഹം തന്നാല്‍ കഴിയുന്ന ഇടപെടല്‍ നടത്തിയിരുന്നു. വിഷയത്തില്‍ ഇടപെടല്‍ തേടി പ്രധാനമന്ത്രി-മുഖ്യമന്ത്രി എന്നിവര്‍ക്ക് രാഹുല്‍ കത്ത് നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവിലെ നിര്‍ദേശങ്ങള് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ഒരു കിലോമീറ്റര്‍ ബഫര്‍സോണിന് പരിധി നിശ്ചയിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇളവുനല്‍കാന്‍ സ്വീകരിക്കേണ്ട കാര്യവും വിധിയില്‍ പറഞ്ഞിരുന്നു. ബഫര്‍സോണ്‍ മേഖലയിലെ നിരോധനത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തിയാണ് ഇളവ് തേടേണ്ടത്. ഇത് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്.

ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയാണ് കത്ത് നല്‍കിയിരുന്നത്. വിഷയത്തില്‍ ഇടപെടല്‍ തേടി പ്രധാനമന്ത്രിക്കും രാഹുല്‍ കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്തെ വിഷയം പ്രത്യേകമായി പരിഗണിക്കണമെന്നും രാഹുല്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ജൂണ്‍ മൂന്നിന് വന്ന സുപ്രീംകോടതി വിധിയില്‍ ഇതുവരെ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കാത്ത സര്‍ക്കാര്‍ നടപടികളും ഇതോടെ വിമര്‍ശിക്കപ്പെടുകയാണ്. നേരത്തെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ബഫര്‍സോണിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിക്കുന്ന തീരുമാനമെടുത്തത് 2019 ഒക്ടോബര്‍ പത്തിലെ സംസ്ഥാന മന്ത്രിസഭാ യോഗമാണെന്ന രേഖ കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ തീരുമാനമുണ്ടായത്. സംസ്ഥാനത്ത് പാരിസ്ഥിതികദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ച് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റംവരുത്താന്‍ മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കി എന്നാണ് അന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

ഇങ്ങനെ ഒരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൂടി എടുത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം കൂടി പുറത്താകുകയാണ്.

Advertisment