New Update
ഡൽഹി: പ്രശസ്ത യുട്യൂബ് പാചക ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ വിഡിയോയുടെ ഭാഗമായി കൂൺ ബിരിയാണി രുചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വില്ലേജ് കുക്കിങ് ചാനൽ വെള്ളിയാഴ്ച പുറത്തിറക്കിയ വിഡിയോയിലാണ് അതിഥിയായി രാഹുൽ ഗാന്ധിയെത്തുന്നത്. പാചകം ചെയ്യുന്ന സംഘത്തോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ബിരിയാണിക്കൊപ്പം കൂട്ടാൻ സാലഡ് തയാറാക്കുകയാണ് ആദ്യം ചെയ്തത്.
Advertisment
സവാളയും തൈരും ഉൾപ്പെടെ ആവശ്യമായ സാധനങ്ങൾ വിഡിയോയിൽ രാഹുൽ പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചാനൽ ഉടമകളുമായി സംസാരിച്ചു. വിദേശത്തു പോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവർ രാഹുൽ ഗാന്ധിയോടു പറഞ്ഞു.
ഇവർക്കായുള്ള സഹായങ്ങൾ നൽകാമെന്നും രാഹുൽ വാക്കുനൽകി. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുൽ പറഞ്ഞു– നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുൽ പ്രതികരിച്ചു.