രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ; രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം കഴിച്ച് ജാതീയത ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി

New Update

publive-image

Advertisment

റാഞ്ചി: കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്ന 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണമെന്നും ദളിത് യുവതിയെ വിവാഹം കഴിച്ച് ജാതീയത ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. ഇത് യുവാക്കളെ പ്രചോദിപ്പിക്കുന്നതിന് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനും ഹേമന്ത് സോറനും എന്‍ഡിഎയില്‍ ചേരണമെന്നും രാംദാസ് അതാവലെ ആവശ്യപ്പെട്ടു. അത് ജാര്‍ഖണ്ഡിന്റെ വികസനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment