എനിക്കിപ്പോള്‍ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല; എനിക്കെന്റെ അച്ഛനെ നഷ്ടമായി, ഹൃദയം മുറിഞ്ഞു പോകുന്നതു പോലെ വേദന തോന്നിയിരുന്നു, വളരെ ആഴത്തില്‍ വേദന തോന്നിയപ്പോഴും എനിക്ക് ആരോടും പക തോന്നിയില്ല; എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നിയില്ല; ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല; എന്റെ അച്ഛന്‍ എന്നില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്’; രാജീവ് ഗാന്ധിയെ കൊന്നവരോട് തനിക്ക് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി

New Update

ഡല്‍ഹി: തന്റെ പിതാവ് രാജീവ് ഗാന്ധിയെ കൊന്നവരോട് ഇപ്പോള്‍ തനിക്ക് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധി വധം ആസൂത്രണം ചെയ്ത എല്‍ടിടിഇയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവേയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വികാരഭരിതമായ മറുപടി.

Advertisment

publive-image

തന്റെ പിതാവിനെ വധിച്ചവരോട് ഇപ്പോള്‍ താന്‍ ക്ഷമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുച്ചേരി ഭാരതിദാസന്‍ വനിതാ കോളെജിലെ വിദ്യാര്‍ഥിനികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘എനിക്കിപ്പോള്‍ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കെന്റെ അച്ഛനെ നഷ്ടമായി. അത് എനിക്ക് കടന്നുപോകാന്‍ വളരെ പ്രയാസമുള്ള ഒരു സമയമായിരുന്നു. ഹൃദയം മുറിഞ്ഞുപോകുന്നതുപോലെ വേദന തോന്നിയിരുന്നു. വളരെ ആഴത്തില്‍ വേദന തോന്നിയപ്പോഴും എനിക്ക് ആരോടും പക തോന്നിയില്ല. എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നിയില്ല. ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല. എന്റെ അച്ഛന്‍ എന്നില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്’. രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെ.

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിക്കിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസില്‍ അറസ്റ്റിലായ പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

rahul gandhi rahul gandhi speaks
Advertisment