ഇന്ത്യന്‍ സിനിമ

രാജ് കുന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ ലണ്ടന്‍ കേന്ദ്രീകരിച്ച്; കുന്ദ്ര അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ചിരുന്നത് ലക്ഷങ്ങള്‍ മുടക്കി ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത്‌; വീഡിയോ പ്രചരിപ്പിച്ച് ഒരു ദിവസം വരുമാനമായി നേടിയിരുന്നത് 10 ലക്ഷം രൂപ! പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്…

ഫിലിം ഡസ്ക്
Thursday, July 22, 2021

മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ ലണ്ടന്‍ കേന്ദ്രീകരിച്ച്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെന്‍രിന്‍ എന്ന സ്ഥാപനം രാജ് കുന്ദ്രയുടെ സഹോദരി ഭര്‍ത്താവിന്റെ ഉടമസ്ഥതയിള്ളതാണ്.

ഈ രണ്ടുകമ്പനികളും യോജിച്ചാണ് നീലച്ചിത്രനിര്‍മ്മാണത്തിലും വിതരണത്തിലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹോട്ട്ആപ്പുകള്‍ കെന്‍രിനാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കുന്ദ്രയുടെ സ്ഥാപനത്തിലെ നീലച്ചിത്രങ്ങള്‍ ഇതുവഴിയാണ് വിതരണത്തിനെത്തുന്നതെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

രാജസ്ഥാൻ റോയൽസിന്റെ അമരത്ത് നിന്നും താഴെ ഇറങ്ങിയ കുന്ദ്ര അശ്ലീല വീഡിയോ നിർമാണ രംഗത്തേക്ക് തിരിയുകയായിരുന്നു. ബോളിവുഡ് സിനിമയിലേക്ക് അവസരം നൽകാൻ പുതുമുഖങ്ങളോട് നഗ്ന്ന ദൃശ്യങ്ങൾ നൽകാൻ ആവിശ്യട്ടിരുന്നതായും ബോളിവുഡ് നായികമാർ വെളിപ്പെടുത്തി.

ലക്ഷങ്ങൾ മുടക്കി ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് അശ്ലീല വീഡിയോകൾ കുന്ദ്ര നിർമ്മിച്ചിരുന്നത്. ശില്പ ഷെട്ടിയുടെ ഭർത്താവ് എന്ന പേരിന്റെ മറവിൽ പോലീസ് അടക്കമുള്ളവരുടെ കണ്ണ് വെട്ടിച്ചാണ് ഇയാൾ അശ്ലീല വീഡിയോകൾ നിർമ്മിച്ചത്. ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്ത് നിരവധി പെൺകുട്ടികളെയാണ് ഇയാൾ താമസിപ്പിച്ചിരുന്നത്. ഷൂട്ട് ചെയ്യുന്ന വീഡിയോ ആപ്ലികേഷൻ ഉപയോഗിച്ചാണ് പ്രചരിപ്പിച്ചിരുന്നത് .ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് രാജ് കുന്ദ്ര ഇതുവഴി വരുമാനമായി നേടിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്‌.

ശില്പ ഷെട്ടിയുടെ അറിവോടെയാണോ ഭർത്താവ് അശ്ലീല ദൃശ്യം നിർമ്മിച്ചിരുന്നത് എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇതുവരെ ശില്പ ഷെട്ടിക്ക് ഇതുമായി ബന്ധമില്ലെന്നാണ് പോലീസ് നിഗമനം.

കുന്ദ്രയുടെ സ്ഥാപനത്തിന്റെ നീലച്ചിത്രവുമായി ബന്ധപ്പെട്ട് ഇരകളായ ചിലര്‍ 2021 ഫെബ്രുവരിയിലാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് രാജ് കുന്ദ്രയുടെ നീലച്ചിത്രനിര്‍മ്മാണത്തിലെ പങ്ക് പുറത്തുകൊണ്ടുവന്നത്.

 

×