സർക്കാരിനെ വീഴ്ത്താൻ 15 ദിവസത്തോളം വേണ്ടിവരും; കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കേണ്ടതുണ്ട്‌; രാജസ്ഥാനില്‍ വിമത കോൺഗ്രസ് എംഎൽഎമാരെ ഉപയോഗിച്ച് സർക്കാരിനെ വീഴ്ത്തുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ പുറത്ത്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പുർ: ജസ്ഥാനില്‍ വിമത കോൺഗ്രസ് എംഎൽഎമാരെ ഉപയോഗിച്ച് സർക്കാരിനെ വീഴ്ത്തുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ പുറത്ത്‌. എട്ടുമിനിറ്റ് ദൈർഘ്യമുള്ള 3 ഓഡിയോ ടേപ്പുകളാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.

Advertisment

publive-image

ഈ ഓഡിയോ ടേപ്പുകളുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എംഎൽഎമാർക്ക് പാർട്ടി വിടുന്നതിനു ആദ്യഗഡു പണം നൽകുന്നതിനെ കുറിച്ച് സംഭാഷണങ്ങളിൽ വ്യക്തമാണ്.

സർക്കാരിനെ വീഴ്ത്താൻ 15 ദിവസത്തോളം വേണ്ടിവരുമെന്നും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കേണ്ടതുണ്ടെന്നും സംഭാഷണത്തിൽ പറയുന്നു. ബിജെപിയുടെ ഗൂഢാലോചന പുറത്തുവന്നുവെന്ന കോൺഗ്രസ് ആരോപണത്തെ പ്രതിരോധിച്ച് ബിജെപി വക്താവ് മുകേഷ് പരീക്ക് രംഗത്തുവന്നു.

ഇതിനു പിന്നിൽ കോൺഗ്രസ് തന്നെയാണെന്ന് സംശയിക്കുന്നതായും ഓഡിയോ ക്ലിപ്പുകളുടെ ആധികാരിത ഉറപ്പാക്കാൻ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

sachin piolet ashok gehlot
Advertisment