രാ​ജ​സ്ഥാ​നി​ല്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള  മ​ക​ളെ മാ​ന​ഭംഗം ചെയ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് …പി​താ​വി​നെ വ​ധ​ശി​ക്ഷയ്ക്ക് വി​ധി​ച്ചു

നാഷണല്‍ ഡസ്ക്
Wednesday, January 22, 2020

കോ​ട്ട: രാ​ജ​സ്ഥാ​നി​ല്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള സ്വ​ന്തം മ​ക​ളെ മാ​ന​ഭംഗം ചെയ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 45 വ​യ​സു​ള്ള പി​താ​വി​നു പ്ര​ത്യേ​ക കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചു. പോ​ക്സോ കോ​ട​തി​യാ​ണു പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

2015 മേ​യ് 13ന് ​ന​യാ​പു​ര​യി​ലെ വീട്ടില്‍ പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.വെ​യ​ര്‍​ഹൗ​സ് ഗാ​ര്‍​ഡാ​യാ​ണ് ഇ​യാ​ള്‍ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന​ത്. കൊ​ല്ല​പ്പെ​ടുമ്പോ​ള്‍ പതിനേഴുകാരി നാ​ലു മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. ഇ​താ​ണ് കേ​സി​നു വ​ഴി​ത്തി​രി​വാ​യ​ത്.

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ല്‍ പി​താ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്നു തെ​ളി​യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ഇ​ള​യ മ​ക​നൊ​പ്പം വെ​യ​ര്‍​ഹൗ​സി​നു സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​ണ്. പി​താ​വ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന വി​വ​രം അ​മ്മ​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

×