ഇറച്ചി വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ദളിത് സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി ;പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ചില്ലുകുപ്പി സ്വകാര്യ ഭാഗത്ത് കയറ്റി

നാഷണല്‍ ഡസ്ക്
Wednesday, January 27, 2021

രാജസ്ഥാന്‍ : ഇറച്ചി വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ദളിത് സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ നാഗൗറില്‍ ജനുവരി 19 നാണ് സംഭവം നടന്നത്.

വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.യുവതിയെ പ്രതികള്‍ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

അതേസമയം പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ചില്ലുകുപ്പി സ്വകാര്യ ഭാഗത്ത് കയറ്റി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ആദ്യം കേസെടുക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

×