New Update
ചെന്നൈ: രജനീകാന്തിന്റെ ആരോഗ്യനില വലിയ മാറ്റമില്ലാതെ തുടരുന്നുവെന്ന് വാര്‍ത്താ ക്കുറിപ്പ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെന്ന് നടന്‍ ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.
Advertisment
ചികിത്സ തുടരുകയാണെന്നും എന്നാല്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് പുതിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
രജനീകാന്തിനെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയ ശേഷമായിരിക്കും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ പൂര്‍ണ വിശ്രമമാണ് രജനീകാന്തിന് നിര്‍ദേശിച്ചിട്ടുള്ളത്. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.