കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്; ഏപ്രിൽ 20നകം നാമനിർദ്ദേശപത്രിക സമർപ്പിക്കണം, സൂക്ഷ്മപരിശോധന ഏപ്രിൽ 21ന്

New Update

ന്യൂഡല്‍ഹി : കേരളത്തിൽ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30നാണ് വോട്ടെടുപ്പ്.

Advertisment

publive-image

കേരള ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രില്‍ 30ന് രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണി വരെയായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. അന്ന് തന്നെ വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 20നകം നാമനിർദ്ദേശപത്രിക സമർപ്പിക്കണം. സൂക്ഷ്മപരിശോധനഏപ്രിൽ 21ന് നടക്കും. ഏപ്രില്‌‍ 23 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസം.

Advertisment