പാലായില്‍ ശബരിമല തീര്‍ഥാടകാരുടെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

New Update

publive-image

പാലാ : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് പരിക്കുപറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു.

Advertisment

രാമപുരം പുത്തന്‍പുരയ്ക്കല്‍ രാജന്‍ (അഗസ്റ്റിന്‍ - 52) ആണ് മരണമടഞ്ഞത്. സംസ്‌കാരം ശനിയാഴ്ച  1.30 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനക്ഷ പള്ളി സെമിത്തേരിയിൽ.✍

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് 6.30 ന് രാമപുരം ഫെഡറല്‍ ബാങ്കിന് സമീപം വച്ചാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട രാജനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചുപോയി.

ശബരിമലയ്ക്ക്‌പോയി തിരികെ വരുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.

ഭാര്യ ജോമ(അനിത) രാമപുരം പരവന്‍പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: നന്ദു, അനന്ദു.

pala news
Advertisment