പാതി ശമ്പളം പാവപ്പെട്ട രോഗികൾക്ക്! കാരുണ്യ പ്രവർത്തനം ജീവിത തപസ്യയാക്കിയ സിന്ധു.. നഴ്സസ് ദിനത്തിലും കൊവിഡ് രോഗികളെ അന്നമൂട്ടി ഈ കാവൽ മാലാഖ…സിന്ധു എന്നും ഇങ്ങനാണ് ഭായ്!

സുനില്‍ പാലാ
Thursday, May 13, 2021

നഴ്സസ് ദിനത്തിൽ രാമപുരം ഗവ. ആശുപത്രിയിലെ അമ്പതോളം കൊവിഡ് രോഗികൾക്കുള്ള ഭക്ഷണം ഈ നഴ്സമ്മയുടെ വകയായിരുന്നു. കിട്ടുന്നതിൽ പാതി ശമ്പളം പതിവായി പാവപ്പെട്ട രോഗികൾക്ക് മാറ്റി വെയ്ക്കുന്ന രാമപുരം ഗവ. ആശുപത്രിയിലെ നഴ്സ് സിന്ധു .പി. നാരായണൻ്റെ കാരുണ്യത്തിൻ്റെ മുഖം ഇന്നലെ വീണ്ടും സമൂഹം കണ്ടു.

ഗവ. ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് ഭക്ഷണത്തിനായുള്ള തുക രാമപുരം പഞ്ചായത്തു പ്രസിഡൻ്റ് ഷൈനി സന്തോഷിന് സിന്ധു കൈമാറി.നഴ്സസ് ദിനത്തിൽ സിന്ധു നഴ്സ് കാണിച്ച കാരുണ്യം സമൂഹത്തിനാകെ മാതൃകയാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി .

നഴ്സ് സിന്ധു നാരായണന് കാരുണ്യ പ്രവർത്തനം ജീവിത തപസ്യയാണ്. നിരവധി കുടുംബൾക്ക് സിന്ധു, ഒരു നഴ്സ് എന്നതിലപ്പുറം കാവൽ മാലാഖയാണ്.

രാമപുരം ഗവ: ആശുപത്രിയിലെ ഗ്രേഡ് വൺ സ്റ്റാഫ് നഴ്സും ഉഴവൂർ ബ്ളോക്ക് തലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ പാലിയേറ്റീവ് പരിചരണവിഭാഗം ചുമതലയും വഹിക്കുന്ന സിന്ധുവിന് ഈ ലോക്ഡൌൺ കാലത്തും നിന്നുതിരിയാ9 സമയമില്ല. രോഗികളുടെ ബന്ധുക്കളും സിന്ധുവിന്റെ കാരുണ്യപ്രവ4ത്തികളെക്കുറിച്ച് അറിയാവുന്ന ആളുകളുമൊക്കെ വിളിച്ചുകൊണ്ടേയിരിക്കും , വിവിധ സഹായങ്ങൾ ക്കായി……

രാമപുരം ആശുപത്രിയിലെ ദൈനംദിന ജോലികൾക്കൊപ്പം വെളിയന്നൂർ, ഉഴവൂർ , രാമപുരം പഞ്ചായത്തുകളിലെ മുപ്പതോളം കിടപ്പു രോഗികളുടെ പരിചരണവും സിന്ധുവിന്റെ ചുമതലയിലാണ്. ഈ ആതുരശുശ്രൂഷകൾക്കിടയിലാണ് കാരുണ്യപ്രവർത്തികൾക്കും സമയം കണ്ടെത്തുന്നത്. പാവപ്പെട്ട രോഗികൾക്ക് ഭക്ഷണവും മരുന്നുമെല്ലാം ഉറപ്പാക്കു0.

ലോക്ക്ഡൌൺ കാലത്ത് ഡയാലിസിസിനു പോകാൻ നിവൃത്തിയില്ലാതെ വന്ന രണ്ടു കിഡ്നി രോഗികൾക്കും സിന്ധു സഹായമെത്തിച്ചു.. മാണി. സി. കാപ്പൻ എം . എൽ. എ യെ അറിയിച്ച് തുട4സഹായങ്ങൾ ഉറപ്പാക്കി. മരുന്ന് വാങ്ങാ9 നിവൃത്തിയില്ലെന്ന് അറിയിച്ച ഇരുപതോളം പേർക്ക് മരുന്ന് വാങ്ങി നൽകുകയും രോഗത്താൽ കാലുകൾ മുറിച്ചു മാറ്റിയ രണ്ടുപേർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൃത്രിമ കാൽ വച്ചുകൊടുക്കുന്നതിന് നേതൃത്വം കൊടുക്കുവാനും സിന്ധുവിനു കഴിഞ്ഞു

ശരീരം പുഴുവരിച്ചു കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചു പരിചരിച്ച സിന്ധുവിനെ രാമപുരം ജനമൈത്രി പോലീസ് പുരസ്കാരം നൽകി ആദരിച്ചിരുന്നു.

ഏഴാച്ചേരി താമരമുക്ക് കവളം മാക്കൽ കുടുംബാംഗമാണ് സിന്ധു. കെ .എസ്. ഇ ബി .പാലാ ഓഫീസിൽ സബ് എൻജിനീയറായ ഭർത്താവ് ജയപാലും മക്കളായ ഗോപികയും ദേവികയും സിന്ധുവിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.

×